Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Presidents Today

Kottayam

ഇ​ന്ന് പു​തി​യ അ​ധ്യ​ക്ഷ​ന്മാ​ർ

കു​റ​വി​ല​ങ്ങാ​ട്: ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്ന് പു​തി​യ അ​ധ്യ​ക്ഷ​ന്മാ​ർ ചു​മ​ത​ല​യേ​ൽ​ക്കും. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഭൂ​രി​പ​ക്ഷ​മു​ള്ള മു​ന്ന​ണി​ക​ൾ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ തു​ല്യ​മാ​യ​തി​നാ​ൽ ഇ​നി​യും വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ല.

മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് യു​ഡി​എ​ഫി​ൽ ഗ്രേ​സി​ക്കു​ട്ടി ഏ​ബ്ര​ഹാ​മും എ​ൽ​ഡി​എ​ഫി​ൽ ജാ​ൻ​സി ടോ​ജോ​യും മ​ത്സ​രി​ക്കും. യു​ഡി​എ​ഫി​ൽ ഒ​രു വ​നി​താ അം​ഗം മാ​ത്ര​മേ​യു​ള്ളൂ.

ഉ​ഴ​വൂ​രി​ൽ യു​ഡി​എ​ഫ് പ്ര​തി​നി​ധി ബി​നു ജോ​സ് തൊ​ട്ടി​യി​ൽ പ്ര​സി​ഡ​ന്‍റാ​കും. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ. ത​ങ്ക​ച്ച​ൻ മ​ത്സ​രി​ക്കും. വെ​ളി​യ​ന്നൂ​രി​ൽ ഇ​ട​തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി ജി​നു സി​ജു പ്ര​സി​ഡ​ന്‍റാ​കും. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റാ​കും.

കു​റ​വി​ല​ങ്ങാ​ട് എ​ൽ​ഡി​എ​ഫി​ലെ സി​ബി മാ​ണി പ്ര​സി​ഡ​ന്‍റും ഷി​ജി തോ​മ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​കും. ഇ​രു​വ​രും കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം പ്ര​തി​നി​ധി​ക​ളാ​ണ്. ക​ട​പ്ലാ​മ​റ്റ​ത്ത് ജീ​ന സി​റി​യ​ക് പ്ര​സി​ഡ​ന്‍റാ​കും. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​ണ് ജീ​ന. സ​ജീ​വ് കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​കും.

ഉ​ഴ​വൂ​ർ ബ്ലോ​ക്കി​ൽ ബി​ന്ദു സു​രേ​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റും മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​കും. 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​ന് പ​ത്ത് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Latest News

Up